തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ. 27 പേർക്കാണ് ഇന്ന് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 323 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ ഒരാൾ മരിച്ചു. അതേസമയം കൊല്ലം ജില്ലയിൽ ഇന്ന് ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 9 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 7 പേര് വിദേശത്ത് നിന്നും 2 പേര് ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. ഒമാനിൽ നിന്നെത്തിയ 4 പേർക്കും ഷാർജ, ബഹ്റിൻ, ഐവറി കോസ്റ്റ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച 160 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 202 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്തു നിന്നും 40 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 14 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Discussion about this post