ലഡാക്ക് : ലഡാക്കില്‍ സൈനികരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഓരോ സൈനികര്‍ക്കും ആത്മവിശ്വാസമേകിയായിരുന്നു പ്രധാനമന്ത്രി അവരോട് സംവദിച്ചത്.ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാമന്ത്രിയോട് വിശദീകരിച്ചു.
നിമുവിലും,സിക്‌സേയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ച ശേഷം അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.സൈനികവിന്യാസം നിരീക്ഷിച്ച ശേഷം, ലേയിലെ സൈനിക ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ഇത്തരത്തില്‍ വ്യക്തമായ പദ്ധതിയോടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
അതിര്‍ത്തിയിലെ കരസേനാ വിന്യാസവും സൈനിക നീക്കങ്ങളും പ്രധാനമന്ത്രി നേരിട്ട് വിലയിരുത്താൻ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി അതിര്‍ത്തിയിലെത്തിയത്.സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും പ്രധാനമന്ത്രിക്കൊപ്പം ലഡാക്കിലെത്തിയിരുന്നു.ലേയില്‍ എത്തിയ പ്രധാനമന്ത്രി ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചു.
നിമുവില്‍ വെച്ച് പ്രധാനമന്ത്രി കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക ചെക്‌പോസ്റ്റുള്ളത്.വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലായിരുന്നു നരേന്ദ്രമോദി നിമുവിലെത്തിയത്.സൈനിക മേധാവി ബിപിന്‍ റാവത്തും, എംഎം നരവനെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പൂര്‍ണ്ണമായും കൂടെയുണ്ടാകും.











Discussion about this post