തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നന്ദാവനം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് തിരുവനന്തപുരത്ത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവില്‍ നഗരത്തിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Discussion about this post