കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.ഇന്നലെ റിപ്പോർട്ട് ചെയ്തതനുസരിച്ച് സംസ്ഥാനത്തെ പുതിയ കേസുകളുടെ എണ്ണം 1,694 ആണ്. ഇതോടെ കർണാടകയിൽ ആകെയുള്ള രോഗബാധിതരുടെ എണ്ണം 19,710 കടന്നു.
ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 21 മരണമാണ്.ഇതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 293 ആയി.ബംഗളൂരുവിൽ മാത്രം 994 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post