ന്യൂഡൽഹി : ഇന്ത്യൻ നിർമിത കോവിഡ വാക്സിൻ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കും.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ചാണ് വാക്സിൻ നിർമ്മിക്കുന്നത്. ഐ.സി.എം.ആർ വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലാണ്.
പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ എങ്ങനെ സ്വാതന്ത്ര്യദിനത്തിൽ വാക്സിൻ പുറത്തിറക്കാനുള്ള തീരുമാനമെടുത്തത്.ആദ്യ ഘട്ടങ്ങളിൽ വാക്സിൻ വിപണിയിൽ ലഭ്യമാകില്ല. സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമായിരിക്കും പ്രാഥമികഘട്ടത്തിലെ വിതരണം.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശുചീകരണ തൊഴിലാളികൾക്കുമായിരിക്കും പ്രാഥമിക പരിഗണന.
Discussion about this post