ചൈന കോവിഡ് -19 നെ മോശമായാണ് കൈകാര്യം ചെയ്തതെന്നാരോപിച്ച് ന്യൂയോർക്കിലെ ചൈനീസ് കോൺസുലേറ്റിനു മുന്നിൽ റീജിയണൽ ടിബറ്റ് യൂത്ത് കോൺഗ്രസ് (ആർടിവൈസി) പ്രതിഷേധ പ്രകടനം നടത്തി.ഇന്ത്യ, ടിബറ്റ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ പതാകയുയർത്തി പിടിച്ചും ചൈനക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ആർടിവൈസി പ്രതിഷേധ പ്രകടനം നടത്തിയത്.ചൈനീസ് പ്രസിഡന്റായ ഷി ജിൻപിംങ് കാഴ്ച വെയ്ക്കുന്നത് സ്വേച്ഛാധിപത്യപരമായ ഭരണമാണെന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു.അതിനു പിന്നാലെയാണ് ചൈനക്കെതിരെയുള്ള ഈ പ്രതിഷേധ പ്രകടനം.
കോവിഡ് -19 മഹാമാരിയെ നേരിടാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കുമ്പോൾ ചൈന മാത്രം വ്യാജ പരിശോധനാ കിറ്റുകളും, വ്യാജ മാസ്കുകളും രാജ്യങ്ങൾക്കു വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം പല രാജ്യങ്ങളിൽ നിന്നുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ടോക്കിയോയിലുള്ള ഹാച്ചിക്കോ പ്രതിമയുടെ അരികെ ഒത്തുകൂടി ചൈനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ജൂലൈ രണ്ടാം വാരത്തിൽ യൂറോപ്പ്,ഓസ്ട്രേലിയ,തായ്‌വാൻ എന്നിവിടങ്ങളിൽ കൂടുതൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ












