കൊറോണ സ്ഥിരീകരിച്ച് രോഗി ആരോഗ്യ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് മടങ്ങി. തൃത്താലയിൽവെച്ച് രോഗം സ്ഥിരീകരിച്ച വ്യക്തി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് കൊയിലാണ്ടിയിൽ എത്തിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇയാളെ ആരോഗ്യ പ്രവർത്തകർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി.
മധുരയിൽ ചെരിപ്പു കട നടത്തുന്ന കണ്ണൂർ സ്വദേശിയായ ഇദ്ദേഹവും 3 സുഹൃത്തുക്കളും കഴിഞ്ഞ 23ന് ആണു തൃത്താലയിയത്. മൂന്നുപേരും സ്രവം പരിശോധനയ്ക്ക് നല്കിയിരുന്നു.ഇന്നലെയാണ് സ്രവ പരിശോധനാ ഫലം പുറത്തുവന്നത്. രണ്ടുപേരുടെ പരിശോധനാ ഫലം പോസ്റ്റീവ് ആയിരുന്നു. എന്നാൽ പരിശോധനാ ഫലം എത്തിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടിരുന്നു.
തൃത്താലയിൽ നിന്ന് ബൈക്ക് മാർഗ്ഗം കോഴിക്കോട് എത്തിയ ഇയാൾ പിന്നീട് കെഎസ്ആർടിസിയിൽ കണ്ണൂരേക്ക് യാത്ര ചെയ്യുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത്. ക്വാറൻ്റൈൻ ലംഘിച്ച് ഇയാൾ യാത്രചെയ്തത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ .













Discussion about this post