മുംബൈ : രണ്ട് ലക്ഷത്തിലധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെയെണ്ണം 2,00,054 ആയി ഉയർന്നു.ഇതിൽ 83,295 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
8,671 പേർ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചു മരിച്ചു. അഞ്ചു ലക്ഷത്തിലുമധികം ആളുകൾ സംസ്ഥാനത്ത് നിലവിൽ ക്വാറന്റൈനിലുണ്ട്.ഇതിൽ കൂടുതൽ ആളുകളും ഹോം ക്വാറന്റൈനിലാണുള്ളത്.മഹാരാഷ്ട്രയിലെ മരണനിരക്ക് 4.33 ശതമാനവും രോഗമുക്തി നിരക്ക് 54.02% ശതമാനവുമാണ്.മഹാരാഷ്ട്രയിലെ മുംബൈ,താനെ,പൂനെ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്.
Discussion about this post