ഡൽഹി : അതിർത്തിയിൽ ചൈനീസ് പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രിയും അജിത് ഡോവലും തമ്മിലുള്ള ദീർഘമായ ചർച്ചയ്ക്കു ശേഷമെന്ന് റിപ്പോർട്ട്.ചൈനീസ് വിദേശകാര്യ മന്ത്രി വാങ്-യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ രണ്ടു മണിക്കൂർ നേരം നീണ്ട വീഡിയോ കോൺഫറൻസിനു ശേഷമാണ് അതിർത്തിയിൽ ചൈനീസ് സേന പിൻമാറ്റം എന്നതാണ് ശ്രദ്ധേയം.
ഒന്നര കിലോമീറ്ററോളം ചൈനീസ് സേനാ ടെന്റുകൾ പൊളിച്ചു മാറ്റി പിൻവലിഞ്ഞിട്ടുണ്ട്.ഉഭയകക്ഷി താൽപര്യങ്ങൾ മുൻനിർത്തിയുള്ള ചർച്ചകൾ ഫലം കണ്ടു എന്നാണ് ഈ സേനാ പിൻമാറ്റം സൂചിപ്പിക്കുന്നത്.








