തിരുവനന്തപുരത്ത് : സ്വര്ണ്ണക്കടത്ത്ക്കേസില് അന്വേഷണം നേരിടുന്ന ഐ.ടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെ നിയമനം പ്രൈസ്വാട്ടര്ഹൗസ്കൂപ്പേഴ്സ് (പിഡബ്ല്യുസി) മുഖേനയെന്ന് റിപ്പോര്‍ട്ടുകള്‍. ഐടി വകുപ്പിലെ സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ടാണ് കരാര്‍ നിയമനം.ആരോപണത്തെ തുടര്‍ന്ന് സ്വപ്നയെ പുറത്താക്കിയെന്ന് ഐ.ടി വകുപ്പ് അറിയിച്ചു
യു. എ. ഇ കോണ്‍സുലെറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ആണ് ഐടി വകുപ്പ് സെക്രട്ടറി അന്വേഷണം നേരിടുന്നത്.യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥകൂടിയാണ് സ്വപ്ന സുരേഷ്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള കേണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിതിനെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനു പിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്.ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കമ്മീഷന് ഇടപാടില്‍ സ്വര്‍ണം കടത്തി നല്‍കിയതായി കസ്റ്റഡിയിലുള്ള സരിത് സമ്മതിച്ചിട്ടുണ്ട്. കൊറോണ കാലത്ത് മാത്രം മൂന്ന് തവണ ഉള്‍പ്പെടെ എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയതായി സൂചന.
തിരുവനന്തപുരത്ത് യു. എ. ഇ കോണ്‍സുലെറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം ഐ.ടി വകുപ്പിലെ ഉദ്യോഗ്ഥയിലേക്ക് നീളുക തന്നെയാണ്.യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കേണ്‍സുലേറ്റ് മുന്‍ പിആര്‍ഒയെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനു പിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്.ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഐടി വകുപ്പിലെ സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട് സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്വാട്ടര്ഹൗസ് കൂപ്പേഴ്സ് മുഖേനയാണ് സ്വപ്നയുടെ നിയമനം.
Discussion about this post