തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന.സ്വപ്നയുടെ തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ ഒന്നര മണിക്കൂറിലധികമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.മാധ്യമ പ്രവർത്തകരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അകത്തു പ്രവേശിപ്പിച്ചിട്ടില്ല.സ്വപ്നയുടെ ഫ്ളാറ്റിലെ സിസി ടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ..
കേസിൽ സ്വപ്നയുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്.അതേസമയം, സ്വപ്ന സുരേഷ് ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. സ്വപ്നയെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്.അത്കൊണ്ട് തന്നെ പല ഉന്നതരുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.












