Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

 അന്താരാഷ്ട്ര നേതാക്കളുടെ സ്വാധീനം ജനങ്ങളില്‍ ഉണ്ടാകരുത്,‌ രാഷ്ട്രീയ ശത്രുക്കളെ ആക്രമിക്കാന്‍ പദ്ധതിയുമായി ചൈന: സര്‍ക്കാരിനെതിരെ വിമര്‍ശനുമുന്നയിക്കുന്നവരെ നേരിടാന്‍ പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സ്,

by Brave India Desk
Jul 6, 2020, 09:34 pm IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ് :ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച പ്രൊഫസറെ പോലീസ് അറസ്റ്റു ചെയ്തു. സിന്‍ഗ്വ സര്‍വകലാശാലയിലെ നിയമ പ്രൊഫസറായ സു ഷാങ്‌റൂണിനെ ആണ് ബീജിംഗ് നഗരത്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പ്രൊഫസര്‍ സു ഷാങ്‌റൂണിന്റെ സുഹൃത്ത് ഗെംഗ് സിയാവോന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുജോലിക്കാരനില്‍ നിന്നും ഭാര്യയില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും സിയാവോന്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ വെച്ച് കഴിഞ്ഞ മാസം സു ഷാങ്‌റൂണ്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകവുമായി സുവിന്റെ അറസ്റ്റിന് ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം .ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തെക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളുള്ള പത്ത് രാഷ്ട്രീയ ലേഖനങ്ങളുടെ ശേഖരമാണ് സൂ ഷാങ്്‌റൂണിന്റെ പുസ്തകം.

വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്റെ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെ അറസ്റ്റിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നെങ്കിലും സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് വിദേശകാര്യ വക്താവിന്റെ പ്രസ്താവന.

കൊറോണ വൈറസിനോടുള്ള ഗവണ്‍മെന്റിന്റെ പ്രതികരണങ്ങളെ സംബന്ധിച്ച് സാമൂഹിക അസ്വസ്ഥത പരിഹരിക്കുന്നതിന് ഒരു പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പിനെ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഈ ടാസ്‌ക് ഫോഴ്‌സില്‍ ഉണ്ടെന്ന ഒൗദ്യോഗിക ലീഗല്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സൂവിനെ അറസ്‌ററ് വാര്‍ത്ത പുറത്തുവന്നത്. ‘അടുത്തിടെ’ ഈ ടാസ്‌ക്ക് ഫോഴ്‌സ് ബീജിംഗില്‍ ആദ്യത്തെ മീറ്റിംഗ് വിളിച്ചു എന്നും ലേഖനത്തില്‍ പറയുന്നു.വൈറസിനെതിരായ സാമൂഹിക അസ്വസ്ഥതകള്‍ നേരിടാന്‍ ചൈന കര്‍ശനമായ നിയന്ത്രണങ്ങള്‍ ആണ് ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഷ്ട്രീയ വ്യവസ്ഥയുടെ സുരക്ഷ പരിരക്ഷിക്കുക, ഭരണകൂടത്തിന്റെ സുരക്ഷ പരിരക്ഷിക്കുക എന്നിവയാണ് പ്രഥമ പരിഗണനയെന്ന് സമ്മേളനത്തില്‍ ഷീ ജിന്‍പിംഗ് വ്യക്തമാക്കിയിരുന്നു . നുഴഞ്ഞുകയറ്റം, രാഷ്ട്രീയഅട്ടിമറി, ഭീകരവാദം, വംശീയ വിഭജനം, തീവ്രമത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെതിരായ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും സമ്മേളനത്തില്‍ ഉദ്യോഗസ്ഥരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരുന്നു .

കൊറോണ പ്രതിസന്ധിയുടെ തുടക്കത്തില്‍ തന്നെ പകര്‍ച്ചവ്യാധി ‘സാമൂഹിക സ്ഥിരത’ യ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിനുശേഷം അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു എന്നുമാണ് ചൈനയുടെ വിശദീകരണം. വിദേശ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചൈനയ്ക്കുള്ളില്‍ അശാന്തി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് സംശയം പ്രകടിപ്പിക്കുന്നു.

ഇക്കാര്യങ്ങളെ നേരിടുന്നതിന് ഏറ്റവും ശക്തരായ 25 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളില്‍ ഒരാളായ ഗുവോ ഷെങ്കുന്റെ നേതൃത്വത്തില്‍ ആണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. രാജ്യത്തെ ജനങ്ങളില്‍ അന്താരാഷ്ട നേതാക്കളുടെ സ്വാധീനം ഉണ്ടാകാതിരിക്കാനും ഈ ഗ്രൂപ്പിന് നിര്‍ദ്ദേശമുണ്ട്. അന്താരാഷ്ട്രതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കം.

രാഷ്ട്രീയ സുരക്ഷയ്ക്കായാണ് പുതിയ ടാസ്‌ക്‌ഫോഴ്‌സെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വെയ്‌ബോ അക്കൗണ്ടില്‍ വിശദീകരണമുണ്ടായിരുന്നു. പകര്‍ച്ചവ്യാധി, ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമനിര്‍മ്മാണത്തില്‍ അമേരിക്ക, തായ്‌വാന്‍, ഓസ്‌ട്രേലിയ എന്നിവരുടെ ഇടപെടല്‍, ഇന്ത്യയുമായുള്ള അതിര്‍ത്തി പോരാട്ടം എന്നീ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചായിരുന്നു വെയ്‌ബോയിലെ പോസ്റ്റ്

Tags: TOP
Share86TweetSendShare

Discussion about this post


Related News

‘2024 തെരഞ്ഞെടുപ്പിൽ മടങ്ങി വരും, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരും‘; ഡൊണാൾഡ് ട്രമ്പ്

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

Next Post

ബലാല്‍സംഗം ചെയ്തും, ചങ്ങലകൊണ്ടടിച്ചും കൊലപ്പെടുത്തിയത് ഒന്‍പത് സ്ത്രീകളെ : സീരിയല്‍ കില്ലര്‍,ചെയിന്‍മാന് വധശിക്ഷ

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News