തിരുവനന്തപുരം: യു.എ.ഇ കാണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കറോട് വിശദീകരണം തേടിയേക്കും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചതിലും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ,നിയമനവുമായി ബന്ധപ്പെട്ടുമാണ് വിശദീകരണം ആവശ്യപ്പെടുക.
സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തുമായി വ്യക്തമായ ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടികൂടിയ സന്ദര്‍ഭത്തില്‍ അവരെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെടലുണ്ടായെന്ന ആരോപണവും ഉയര്‍ന്നു.യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്തായ ശേഷം സ്വപ്ന സുരേഷിന് ഐ.ടി വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓപറേഷന്‍സ് ഹെഡ് ആയി എങ്ങനെ ജോലി ലഭിച്ചെന്നത് വ്യക്തമല്ല. യു.എ.ഇ കോണ്‍സുലേറ്റ്, എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതരുടെ പിന്തുണയും സ്വപ്നക്ക് ലഭിച്ചിരുന്നതായി വിവരങ്ങളുണ്ട്.
ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് അയല്‍വാസി അറിയിച്ചിരുന്നു. സ്വപ്ന മാസങ്ങള്‍ക്ക് മുമ്പുവരെ താമസിച്ച മുടവന്‍മുകള്‍ ട്രാവന്‍കൂര്‍ റെസിഡന്റ്‌സ് ഫ്‌ലാറ്റിലായിരുന്നു സെക്രട്ടറി എത്തിയിരുന്നതെന്ന് അയല്‍വാസിയും റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തുമായി വ്യക്തമായ ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടികൂടിയ സന്ദര്‍ഭത്തില്‍ അവരെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെടലുണ്ടായെന്ന ആരോപണവും ഉയര്‍ന്നു.
Discussion about this post