തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ മാറ്റി.സ്വര്‍ണ്ണ കള്ളക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് തെളിവുകള്‍ പുറത്തു വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ തത്സഥാനത്ത് നിന്ന് നീക്കം ചെയ്തത്.
എന്നാല്‍, ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍ തുടരുമെന്നാണ് സൂചന.പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പകരം ചുമതല മിര്‍ മുഹമ്മദിന് നല്കി.നിലവില്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആണ് മിര്‍മുഹമ്മദ്.
Discussion about this post