പത്തനംതിട്ട: പത്തനംതിട്ടയിൽ ഡോക്ടർ ഉൾപ്പെടെ 12 പേർക്ക് കൊവിഡ് ബാധ. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്കു കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടൂതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ്. ഇന്ന് 272 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ 68 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്താണ്. 63 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ബാധിച്ചത്.
Discussion about this post