മുംബൈ : ഹിന്ദി സിനിമയിലെ വിഖ്യാത നടന്മാരിൽ ഒരാളായ ജഗ്ദീപ് അന്തരിച്ചു.81 വയസായിരുന്നു. ബാന്ദ്രയിലുള്ള സ്വവസതിയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ജഗ്ദീപ് വളരെ കഷ്ടപ്പെട്ടിരുന്നു. ബോളിവുഡ് താരം ജാവേദ് ജഫ്രി, സയീദ് ഇഷ്തിയാഖ് അഹമ്മദ് എന്ന് യഥാർത്ഥ നാമമുള്ള ജഗദീപിന്റെ മകനാണ്.
ഷോലെ, അന്ദാസ് അപ്നാ അപ്നാ, പുരാനാ മന്ദിർ തുടങ്ങി നാനൂറിലധികം സിനിമകളിൽ ജഗ്ദീപ് അഭിനയിച്ചിട്ടുണ്ട്.ഷോലെയിലെ സൂർമ ഭോപാലിയെന്ന വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post