ഗൽവാൻ : അതിർത്തിയിൽ നിന്നുള്ള ചൈനയുടെ പിന്മാറ്റം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാവുന്നു.ലെഫ്റ്റനന്റ് ജനറൽ കെ.ജെ സിംഗ് എന്ന മുൻ ഇന്ത്യൻ സൈനികന്റെ പോസ്റ്റാണ് ഇപ്പോൾ ജനങ്ങൾ ചർച്ച ചെയ്യുന്നത്. 1962-ൽ, ജൂലൈ 14ന് ഇതേ ഗൽവാനിൽ ചൈന നിയന്ത്രണ രേഖയുടെ അടുത്തു വരെ വന്നിരുന്നു. ഒരു ജൂനിയർ ഓഫീസർ നിയന്ത്രിച്ചിരുന്ന ഗൽവാൻ പോസ്റ്റ് വളഞ്ഞത് അവരുടെ 15 ഇരട്ടി അംഗബലമുള്ള ചൈനീസ് സൈന്യമാണ്.കൂസാതെ നിന്ന ഇന്ത്യൻ സൈനികർ 15 വാര അടുത്തെത്തിയപ്പോൾ, ഇനി കയറിയാൽ വെടിവെയ്ക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. അതോടെ ചൈനീസ് സൈന്യം പിൻവാങ്ങുകയായിരുന്നു. ചെറുതെങ്കിലും അന്നുണ്ടായ ഇന്ത്യൻ സൈനികരുടെ അസാമാന്യ ധൈര്യം രാജ്യവ്യാപകമായി പ്രശംസ പിടിച്ചു പറ്റി.
എന്നാൽ, ആ പിന്മാറ്റം കഴിഞ്ഞ് കൃത്യം 97-മത്തെ ദിനത്തിൽ ചൈന ഇന്ത്യക്ക് നേരെ കനത്ത ആക്രമണമഴിച്ചു വിട്ടു.ഇക്കാര്യം സൂചിപ്പിച്ചാണ് മുൻ സൈനികനായ ലെഫ്റ്റനന്റ് ജനറൽ കെ.ജെ സിംഗ് തന്റെ ട്വിറ്ററിൽ മുന്നറിയിപ്പ് നൽകിയത്.ചൈന ഗാൽവൻ വാലിയിൽ നിന്നും പിന്മാറിയെങ്കിലും 1962 ലെ ചതി ആവർത്തിക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ.1962 ഇൽ ഗാൽവൻ വാലിയിൽ നിന്നും ചൈന പിന്മാറിയതിന്റെ 97 ആം ദിവസം ഇന്ത്യക്കെതിരെ വീണ്ടും ആക്രമണവുമായി രാജ്യം മുന്നോട്ട് വന്നിരുന്നു.ഇതവസാനിച്ചത് ഇന്ത്യ – ചൈന യുദ്ധത്തിലാണ്.അന്നത്തെ ഇന്ത്യൻ സൈന്യത്തിന്റെ നിലപാട് ഒരുപാട് പ്രശംസയും നേടിയിരുന്നു. ചൈനയുടെ ഈ ചതി ഓർമയിലുള്ളതു കൊണ്ട് തന്നെ ഇന്ത്യ, അതിർത്തിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.അതിർത്തിയിലുടനീളം ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുപയോഗിച്ച് ഇന്ത്യൻ സൈന്യം നിരീക്ഷണം നടത്തുന്നുമുണ്ട്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അപ്പാച്ചെ ഹെലികോപ്റ്ററുകളും മിഗ് 29 യുദ്ധവിമാനങ്ങളുമാണ് അതിർത്തിയിൽ രാത്രി നിരീക്ഷണം നടത്താൻ രംഗത്തുള്ളത്. ചൈന നീങ്ങുന്നത് പുതിയ യുദ്ധത്തിലേക്കാണോയെന്ന സംശയമുന്നയിക്കുന്നവരിൽ ഇന്ത്യയുടെ മുൻ മുൻസൈനികരുമുണ്ട്. ചൈനക്കാരെ വിശ്വസിക്കരുതെന്നാണ് അവർ തറപ്പിച്ചു പറയുന്നത്. ചൈന ഗാൽവൻ വാലിയിൽ നിന്നും പിന്മാറിയെങ്കിലും 1962 ലെ ചതി ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.ചൈനയുടെ ഈ ചതി ഓർമയിലുള്ളത്കൊണ്ട് തന്നെ ഇന്ത്യ, അതിർത്തിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിർത്തിയിലുടനീളം ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് സൈന്യം നിരീക്ഷണം നടത്തുന്നുമുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അപ്പാച്ചെ ഹെലികോപ്റ്ററുകളും മിഗ്-29 യുദ്ധവിമാനങ്ങളുമാണ് അതിർത്തിയിൽ രാത്രി നിരീക്ഷണം നടത്താൻ രംഗത്തുള്ളത്.
Level of mistrust is such that despite sources stating that de-escalation has started again.
Dominant narrative is -This was the headline in 1962. 97 days after this banner headline, the 1962 war happened.
Strategic blunder by Xi, nobody in Millenials trusts Chinese. pic.twitter.com/UYusrqi0sf— Lt Gen Kamal Jit Singh (Veteran) (@kayjay34350) July 7, 2020
Discussion about this post