ഹോങ്കോങ്ങിൽ ചൈന നടത്തുന്ന മനുഷ്യ വേട്ടയ്ക്ക് എതിരെയുള്ള പ്രതിഷേധം പുകയുന്നു.ഹോങ്കോങ്ങുമായുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാർ ഓസ്ട്രേലിയ റദ്ദാക്കി. നേരത്തെ, ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാർ കാനഡ റദ്ദാക്കിയിരുന്നു. സംഭവത്തെ ശക്തമായി ചൈന അപലപിക്കുകയും ചെയ്തു.
ഹോങ്കോങ്ങിൽ ചൈന നടപ്പിലാക്കിയ പ്രത്യേക ദേശീയ സുരക്ഷാ നിയമത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണ്.ഹോങ്കോങ് ജനതയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. വിസ കാലാവധി ദീർഘിപ്പിച്ചും, സ്ഥിരതാമസത്തിന് വിസ നൽകിയും ഹോങ്കോങ് പൗരന്മാരെ ഓസ്ട്രേലിയ പ്രോത്സാഹിപ്പിക്കുന്നുണ്ട്.










