ന്യൂഡൽഹി : സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ വിൽസണിന്റെ കൊലപാതക കേസിൽ ദേശീയ അന്വേഷണ ഏജൻസി ആറു പേർക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തു.അബ്ദുൾ ഷമീം,വൈ തൗഫീക്,ഖാജ മൊഹിദീൻ,മെഹ്ബൂബ് പാഷ,ഇജാസ് പാഷ,ജാഫർ അലി എന്നിവർക്കെതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്.ഇതിൽ ഖാജ മൊഹിദീൻ തീവ്രസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിലെ അംഗമാണ്.
തമിഴ്നാട്ടിലെ കളിയക്കാവിളയിൽ മാർക്കറ്റ് റോഡിൽ ഡ്യൂട്ടിയിലായിരുന്ന എസ്എസ്ഐ വിൽസണെ ജനുവരി 8 നാണ് ഷമീമും തൗഫീക്കും ചേർന്ന് കൊലപ്പെടുത്തുന്നത്.ഫെബ്രുവരി 1 ന് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയും ചെയ്തു.തുടർന്നുള്ള അന്വേഷണത്തിലാണ് കേസിൽ മറ്റു 4 പേർക്കുമുള്ള പങ്ക് കണ്ടെത്തിയത്.കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
Discussion about this post