Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരനോട് കടം വാങ്ങി, 109 കൊല്ലമായിട്ടും തിരിച്ചുകൊടുത്തില്ല; പലിശക്കണക്ക് കൂട്ടിയാൽ കോടികൾ!കുടുംബം നിയമപോരാട്ടത്തിന്

by Brave India Desk
Feb 26, 2026, 02:36 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

 

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് അഹങ്കരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം ഒരു സാധാരണ ഇന്ത്യക്കാരന്റെ മുന്നിൽ കൈനീട്ടിയ ചരിത്രം പുറംലോകമറിയുന്നു. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1917-ൽ മധ്യപ്രദേശിലെ സെഹോറിലുള്ള ഒരു പ്രാദേശിക വ്യാപാരിയിൽ നിന്നും ബ്രിട്ടീഷ് സർക്കാർ 35,000 രൂപ കടം വാങ്ങിയതായാണ് വെളിപ്പെടുത്തൽ. അന്ന് ഭോപ്പാൽ നാട്ടുരാജ്യത്തിലെ ഏറ്റവും വലിയ ധനികനായിരുന്ന സേഠ് ജുമ്മലാൽ റുത്തിയയിൽ നിന്നാണ് ബ്രിട്ടീഷുകാർ ഈ ‘വാർ ലോൺ’ കൈപ്പറ്റിയത്. എന്നാൽ നൂറ്റാണ്ടൊന്ന് കഴിഞ്ഞിട്ടും ഈ തുക ബ്രിട്ടൺ തിരിച്ചടച്ചിട്ടില്ലെന്നാണ് റുത്തിയ കുടുംബത്തിന്റെ പരാതി. 109 വർഷത്തിന് ശേഷം ഈ ചരിത്രരേഖകൾ കണ്ടെടുത്തതോടെ ബ്രിട്ടീഷ് സർക്കാരിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ജുമ്മലാലിന്റെ പേരമകൻ വിവേക് റുത്തിയ.

Stories you may like

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

ഭോപ്പാൽ നാട്ടുരാജ്യത്തിലെ ഭരണപരമായ കാര്യങ്ങൾ സുഗമമാക്കുന്നതിനും യുദ്ധാവശ്യങ്ങൾക്കുമായാണ് ബ്രിട്ടീഷ് അഡ്മിനിസ്ട്രേഷൻ ഈ തുക വായ്പയായി വാങ്ങിയത്. വിവേക് റുത്തിയയുടെ പിതാവിന്റെ മരണശേഷം പഴയ പെട്ടികൾ പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകളും കത്തിടപാടുകളും അടങ്ങുന്ന നിർണ്ണായക രേഖകൾ കുടുംബത്തിന് ലഭിച്ചത്. 1917-ൽ 35,000 രൂപ എന്നത് ഒരു വലിയ തുകയായിരുന്നു. അന്നത്തെ സ്വർണ്ണവിലയുമായി താരതമ്യം ചെയ്താൽ ഇന്നത്തെ കാലത്ത് ഇതിന്റെ മൂല്യം കോടിക്കണക്കിന് രൂപ വരുമെന്ന് വിവേക് റുത്തിയ അവകാശപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങൾ മുൻനിർത്തി ബ്രിട്ടീഷ് സർക്കാരിന് വക്കീൽ നോട്ടീസ് അയക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പരമാധികാരമുള്ള ഒരു രാജ്യം വ്യക്തികളിൽ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.

സ്വാതന്ത്ര്യത്തിന് മുൻപ് സെഹോറിലും ഭോപ്പാലിലും അതിശക്തമായ സ്വാധീനമുണ്ടായിരുന്ന കുടുംബമായിരുന്നു റുത്തിയുടേത്. സെഹോറിലെ ഇന്നത്തെ ജനവാസ മേഖലയുടെ 30 ശതമാനത്തോളം വരുന്നത് റുത്തിയ കുടുംബം ഒരിക്കൽ കൈവശം വെച്ചിരുന്ന ഭൂമിയിലാണ്. നിലവിലും കൃഷി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഇവർ സജീവമാണ്. 1937-ൽ ജുമ്മലാൽ മരിച്ചതോടെ ഈ കടമിടപാട് വിസ്മൃതിയിലാവുകയായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ നിയമപരമായ നൂലാമാലകൾ ഏറെയുണ്ടെങ്കിലും, മതിയായ രേഖകളുള്ളതിനാൽ ലണ്ടനിലെ കോടതിയിൽ വരെ വിഷയം എത്തിക്കാനാണ് ഇവരുടെ നീക്കം. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കൊള്ളയടിച്ച കഥകൾക്കിടയിൽ, അവർ ഒരു ഇന്ത്യക്കാരനോട് കടം വാങ്ങി മുങ്ങിയെന്ന വാർത്ത ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

Tags: British Borrowed
Share
Tweet
Send
Share

Latest stories from this section

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിനെ വിഴുങ്ങാൻ ഇസ്ലാം ശ്രമിക്കുന്നു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റം’: ട്രംപ്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം അടിയറവ് പറഞ്ഞേനെ; ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിവരും!’ കടുപ്പിച്ച് ബിനോയ് വിശ്വം!

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies