ഭീകരവാദത്തെ പാകിസ്ഥാൻ ഒരു രാജ്യതന്ത്ര വിഷയമാക്കിത്തന്നെ മാറ്റിക്കളഞ്ഞെന്ന് ഇന്ത്യ പറഞ്ഞു.ഭീകരവാദത്തിനെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യൻ പ്രതിനിധിയായ മഹാവീർ സിംഗ്‌വിയുടെ വാക്കുകൾ .വിദേശകാര്യമന്ത്രാലത്തിന്റെ ഭീകരവിരുദ്ധവിഭാഗം ജോയിന്റ് സെക്രട്ടറിയാണ് മഹാവീർ സിംഗ്‌വി.
മനുഷ്യാവകാശ പരിരക്ഷണത്തിനും ഭീകരവാദത്തെ ചെറുക്കുന്നതിനും ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളെല്ലാം ശ്രമിയ്ക്കുമ്പോൾ രാജ്യാതിർത്തികൾ കടന്നുള്ള ഭീകരവാദത്തിനു സൈനിക, സാമ്പത്തിക, ഗതാഗത സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കൊടുക്കുന്നതിനുള്ള സകല പ്രവർത്തനങ്ങളും നടത്തുകയാണ് പാകിസ്ഥാൻ. ഭീകരവാദത്തിന്റെ ഇരകളുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുകയാണിവർ.1993 മുംബൈ ബോംബുസ്ഫോട നങ്ങളുടേയും 2008 മുംബൈ ഭീകരാക്രമണത്തിന്റേതുമടക്കം ഇതിനായുള്ള അനേകം തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്.അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ക്രിസ്ത്യാനികൾ, അഹമ്മദിയാക്കൾ, സിഖുകാർ, ഹിന്ദുക്കൾ, ഷിയാക്കൾ, പഷ്തൂണികൾ, ഹസറുകൾ, സിന്ധികൾ, ബലൂചികൾ എന്നീ ന്യൂനപക്ഷങ്ങളോട് നിര്‍ദ്ദയമായാണ് പാകിസ്ഥാൻ പെരുമാറുന്നത്. ഏകാധിപത്യത്തിലൂടെയും മദ്ധ്യകാല മതനിന്ദാനിയമങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനത്തിലുടെയും നിർബന്ധിത വിവാഹങ്ങളിലൂടെയും കൊലപാതക പരമ്പരകളിലൂടെയും ക്രൂരമായി മനുഷ്യാവകാശങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാന് മനുഷ്യാവകാശങ്ങളെപ്പറ്റി വായിട്ടലയ്ക്കാൻ എന്താണ് അധികാരമെന്ന് മഹാവീർ സിംഗ്‌വി ചോദിച്ചു. അധികം വചനപ്രഘോഷണം നടത്തുന്നതിന് മുൻപ് പാകിസ്ഥാൻ ഒന്നോർക്കണം. ഭീകരവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധം. യഥാർത്ഥ ജനാധിപത്യത്തിന്റെ ഗുണങ്ങളനുഭവിക്കാൻ കഴിയാതെ നരകിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുള്ള ഒരു രാജ്യത്തിന് ലോകത്തിനെ മനുഷ്യാവകാശം പഠിപ്പിക്കാൻ നിങ്ങളെപ്പോലെയുള്ളവർക്ക് ഒരു അധികാരവുമില്ല.നിങ്ങളുടെ രാജ്യത്തിന്റെ ദയനീയമായ അവസ്ഥ നോക്കിയിട്ട് മറ്റുള്ളവരെ പഠിപ്പിക്കാൻ വന്നാൽ മതി. അദ്ദേഹം പാകിസ്ഥാന് ശക്തമായ താക്കീത് നൽകി.
ജമ്മു കാശ്മീർ എന്നും ഇന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും.ആ പ്രദേശം നോക്കി പാകിസ്ഥാൻ വെള്ളമിറക്കണ്ട.അതുകൊണ്ട്, സ്വന്തം രാജ്യത്തെ കാര്യങ്ങൾ ആദ്യം നേരേയാക്കാൻ നോക്കൂ. മഹാവീർ സിംഗ്‌വി പറഞ്ഞു.അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ശക്തമായ നിലപാടും ശക്തമായ വാക്കുകളും പാകിസ്ഥാന് ലഭിച്ച വലിയ ആഘാതമാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Discussion about this post