ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയെങ്കിലും സഞ്ജുവിന്റെ ഫോമില്ലായ്മ നിരാശപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
“സഞ്ജുവിന് റൺസ് കണ്ടെത്താൻ കഴിയുന്നില്ല. അദ്ദേഹത്തിന് ഇനിയൊരു ഒന്നോ രണ്ടോ അവസരം കൂടി നൽകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനും ടീമിന്റെ ഗുണത്തിനും സഞ്ജു റൺസ് നേടേണ്ടത് അത്യാവശ്യമാണ്. എന്നാൽ റൺസ് വന്നില്ലെങ്കിൽ സ്വാഭാവികമായും ഇഷാൻ കിഷൻ ആ സ്ഥാനത്തേക്ക് എത്തും,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് ശൈലിയെ ‘ഗുണ്ടാ ടീം’ എന്നാണ് ഹർഭജൻ വിശേഷിപ്പിച്ചത്. ആദ്യ പന്ത് മുതൽ അക്രമിച്ചു കളിക്കുന്ന ഇന്ത്യൻ ശൈലി അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പൊരുതിയ നോക്കിയ കിവി ടീം ചിത്രത്തിൽ പോലും ഇല്ലായിരുന്നു എന്നും ഭാജി പറഞ്ഞു.
ഇന്നലെ ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. നേരത്തെ നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല (10, 6).












Discussion about this post