ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ‘പ്രിയപ്പെട്ട ഇന്ത്യൻ സുഹൃത്തുക്കൾക്ക്’ ആശംസകൾ അറിയിച്ചത്. 2024-ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ജയ്പൂരിലെ ഹവാ മഹലിന് മുന്നിൽ വെച്ച് പ്രധാനമന്ത്രി മോദിക്കൊപ്പം എടുത്ത സെൽഫിയാണ് മാക്രോൺ എക്സിൽ (X) പങ്കുവെച്ചത്.
“2024-ൽ നമ്മൾ ഒരുമിച്ച് പങ്കിട്ട ആ റിപ്പബ്ലിക് ദിനത്തിന്റെ മനോഹരമായ ഓർമ്മ!” എന്ന് അദ്ദേഹം കുറിച്ചു.
“ഫെബ്രുവരിയിൽ നമുക്ക് വീണ്ടും കാണാം, ഒരുമിച്ച് കെട്ടിപ്പടുക്കുന്നത് തുടരാം” എന്നും മക്രോ തന്റെ പോസ്റ്റിൽ സൂചിപ്പിച്ചു. ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റിൽ’ (India-AI Impact Summit) പങ്കെടുക്കാൻ അദ്ദേഹം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസമാദ്യം പ്രധാനമന്ത്രി മോദി മക്രോയുടെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു. : ഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡോടെയാണ് ഇന്ത്യ ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായിരുന്നു ഇത്തവണത്തെ മുഖ്യാതിഥികൾ.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ‘Year of Innovation’ ആഘോഷിക്കുന്ന വേളയിലാണ് ഈ സൗഹൃദ കൈമാറ്റം എന്നതും ശ്രദ്ധേയമാണ്.













Discussion about this post