മുംബൈ : പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ . കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില് പ്രവേശിപ്പിച്ചു. അമിതാബച്ചന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്.
കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് ബച്ചന് മറ്റൊരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.













Discussion about this post