ഈശ്വര ഭജനത്തിലേർപ്പെടുന്നവരെ ഭഗവാൻ രക്ഷിക്കുമെന്നാണല്ലോ പ്രസിദ്ധി. ഇതു വെറും ഒരു പ്രസിദ്ധി മാത്രമല്ല. സത്യാധിഷ്‌ഠിതമായ പ്രപ ഞ്ചപ്രവർത്തനത്തിലെ അലംഘനീയമായ ഒരു നിയമമാണ്.എന്താണാ നിയമത്തിന്റെ വ്യക്തമായ രൂപം.
സത്യം സുഖിപ്പിക്കും അസത്യം ദുഃഖിപ്പിക്കും; ഇതാണു ലളിതമായ ആ നിയമം. അപ്പോൾ സത്യബോധം എത്രകണ്ടു കൂടുമോ അത്രകണ്ട് സുഖം കൂടും; എത്രകണ്ടു കുറയുമോ അത്രകണ്ടു സുഖം കുറയും. സുഖം കുറയുന്നതാണ് ദുഃഖം.
ശാസ്ത്രീയമായ പ്രപഞ്ച സത്യമാണീശ്വരൻ. അതുകൊണ്ട് ഈശ്വരഭജനം പലതരത്തിലാകാം. സത്യം വ്യക്തമായും ദൃഢമായും ഗ്രഹിച്ച് ഈശ്വരനെ ഭജിക്കാം. അന്ധമായി ഏതെങ്കിലും ഒരു രൂപത്തിൽ ഈശ്വരബുദ്ധി പുലർത്തി ഈശ്വരഭജനം നടത്താം.
സത്യംപൂർണമായി അനുഭവപ്പെട്ടു ദുഃഖമോചനമെന്ന മോക്ഷം ലക്ഷ്യമാക്കി ഈശ്വരഭജനം നടത്താം. ഏതെങ്കിലുമൊരു ലൗകികകാര്യം നേടാൻ വേണ്ടി മാത്രമായി ഈശ്വരഭജനത്തിലേർപ്പെടാം.
ശുദ്ധബോധസ്വരൂപമായ ഈശ്വരതത്ത്വം സർവജ്ഞനും സർവശക്തനുമാണ്. ഭക്തൻ എങ്ങനെ ഭജിച്ചാലും ഭഗവാനതറിയും. അനുരൂപമായ ഫലം കൊടുക്കുകയും ചെയ്യും.











Discussion about this post