അതിർത്തി കടന്നുവരുന്ന പാക് ചാര ഡ്രോണുകളെയും ക്വാഡ്‌കോപ്റ്ററുകളെയും തുരത്താൻ ഇന്ത്യൻ സൈന്യത്തിന്റെ റിമൗണ്ട് വെറ്ററിനറി കോർപ്‌സ് പരിശീലിപ്പിച്ചെടുത്ത പരുന്താണ് അർജുൻ. 2022-ൽ ഉത്തരാഖണ്ഡിലെ ഔലിയിൽ നടന്ന സൈനികാഭ്യാസത്തിനിടെയാണ് അർജുനെ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
വായുവിൽ പറക്കുന്ന ചെറിയ ഡ്രോണുകളെ കണ്ടെത്താനും അവയുടെ പ്രൊപ്പല്ലറുകളിൽ നഖങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് താഴെ വീഴ്ത്താനും അർജുന് സാധിക്കും. അർജുൻറെ ശരീരത്തിൽ ഘടിപ്പിച്ച ചെറിയ ക്യാമറ അതിർത്തിയിലെ തൽസമയ ദൃശ്യങ്ങൾ സൈനികർക്ക് നൽകാൻ സഹായിക്കുന്നു.
ഡ്രോണുകളുടെ ശബ്ദം ദൂരത്തുനിന്നുതന്നെ തിരിച്ചറിയാൻ പരിശീലനം ലഭിച്ച നായ്ക്കളോടൊപ്പമാണ് അർജുൻ പ്രവർത്തിക്കുന്നത്. നായകൾ ശബ്ദം കേട്ട് കുരയ്ക്കുമ്പോൾ, സൈനികർ അർജുനെ ഡ്രോണിന് നേരെ പറത്തിവിടുന്നു. ഡ്രോണുകളുടെ വേഗതയും ദിശയും കൃത്യമായി മനസ്സിലാക്കി, അവയെ നഖങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കി പ്രവർത്തനരഹിതമാക്കാൻ അർജുൻ മിടുക്കനാണ്. റഡാറുകളുടെ കണ്ണിൽ പെടാതെ വരുന്ന ചെറിയ ഡ്രോണുകളെ കണ്ടെത്താൻ പരുന്തിന്റെ സൂക്ഷ്മമായ കാഴ്ചശക്തി സൈന്യത്തിന് വലിയ മുതൽക്കൂട്ടാണ്













Discussion about this post