മുംബൈ : അമിതാഭ് ബച്ചനു പിന്നാലെ മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിക്കുന്നത്.തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രിയാണ് അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരുടേയും ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനേയും മകൻ അഭിഷേക് ബച്ചനേയും പ്രവേശിപ്പിച്ചിട്ടുള്ളത്.ഇവരുമായി അടുത്തിടപഴകിയവരുടെയെല്ലാം സ്രവ സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.












