വാഷിങ്ടൺ : കോവിഡ് -19 മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ചൈന മറച്ചു വെയ്ക്കുകയാണെന്ന് ചൈനീസ് വൈറോളജിസ്‌റ്.ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ.ലി മെങ് യാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിൽ വൈറസിന്റെ ഉൽഭവം വുഹാനിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നതായും യുഎസ് ചാനലായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡോ.ലി മെങ് യാൻ വ്യക്തമാക്കി.
താൻ വിവരശേഖരണം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോങിലെ വീട്ടിൽ ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറി മാതാപിതാക്കളെ ചോദ്യം ചെയ്തുവെന്നും നാട്ടിൽ നിൽക്കുന്നത് അപകടമാണെന്ന് കണ്ടെത്തിയതിനാൽ അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്നും മെങ്‌യാൻ കൂട്ടിച്ചേർത്തു.അതേസമയം, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് ചൈന രംഗത്തു വന്നിട്ടുണ്ട്.












