തിരുവനന്തപുരം : സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഇരുപതോളം ഉന്നതർ.ഇവരിൽ പോലീസ് ഉദ്യോഗസ്ഥരടക്കം പ്രമുഖരായ പലരും ഉണ്ട്.സ്വപ്നയുടെ രണ്ട് ഫോണുകളുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലിസ്റ്റുകളാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥർ ശേഖരിച്ചത്.ഇവയിൽ നിന്നും ലഭിച്ചതാണ് ഈ വിവരങ്ങൾ.
സ്വപ്നയുടെ ഫോണിൽ നിന്നും ശിവശങ്കറിന്റെ നമ്പറിലേക്കും തിരിച്ചും നിരവധി വിളികൾ പോയിട്ടുണ്ട്.അതുകൊണ്ടു തന്നെ, ശിവശങ്കര എൻഐഎ ചോദ്യം ചെയ്തേക്കും എന്നാണ് വിവരം.നിലവിൽ എൻഐഎയുടെയും കസ്റ്റംസിന്റെയും ഓരോ സംഘങ്ങൾ തലസ്ഥാനത്തുണ്ട്.
Discussion about this post