ന്യൂഡൽഹി : ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗൂഗിൾ. സാങ്കേതികരംഗത്തെ വമ്പന്മാരായ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റൽ ഇക്കോണമിയിലും ഒരുപാട് പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് ഇക്വിറ്റി നിക്ഷേപങ്ങളിൽ ഉൾപ്പെടെ പണം നിക്ഷേപിക്കാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നതെന്ന് സുന്ദർ പിച്ചൈ അറിയിച്ചു.അഞ്ചു മുതൽ ഏഴു വർഷത്തിനുള്ളിലാണ് ഗൂഗിൾ നിക്ഷേപം പൂർത്തിയാക്കുക.
പണം നിക്ഷേപിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലുള്ള ഓരോരുത്തർക്കും അവരവരുടെ ഭാഷയിൽ ഗൂഗിളിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി.കൂടാതെ, ‘ഡിജിറ്റൽ ഇന്ത്യ ‘ എന്ന ആശയത്തിന് ഒരുപാട് പ്രധാന്യം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുന്ദർ പിച്ചൈ നന്ദി അറിയിക്കുകയും ചെയ്തു.2004 മുതൽ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ യാത്രയിൽ ഗൂഗിൾ കൂടെയുണ്ടെന്നും അക്കാര്യത്തിൽ ഒരുപാട് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post