ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1.32 കോടി കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച്, 1,32,29,968 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ നിരവധി രാഷ്ട്രങ്ങളിലായി 5.74 ലക്ഷം പേർ രോഗംമൂലം മരിച്ചിട്ടുണ്ട്.കണക്കുകൾ പ്രകാരം നിലവിലുള്ള മരണസംഖ്യ 5,74,981 ആണ്.
അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ 63,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. യുഎസിൽ ഇപ്പോൾ 34.79 ലക്ഷ്മി രോഗികളുണ്ട്.1.38 ലക്ഷം പേർ ഇതിനോടകം മരിച്ചു കഴിഞ്ഞു.18,87,959 രോഗികളുള്ള ബ്രസീലിൽ, 72,921 പേർ മരിച്ചു കഴിഞ്ഞു.
Discussion about this post