ബംഗുളുരു മെട്രോയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എൺപതോളം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.’നമ്മ മെട്രോ’ യുടെ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഗോട്ടിഗെരെ-നാഗവര മെട്രോ ലൈനിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ലേബർ ക്യാമ്പിലെ ഇരുന്നൂറിലധികം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതിനു പിന്നാലെയാണ് മെട്രോ തൊഴിലാളികൾക്കും കോവിഡ് ബാധിച്ചെന്ന കാര്യം പുറത്ത് വരുന്നത്.
കർണാടകയ്ക്കു പുറത്തു നിന്നും വന്ന ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അയാളിൽ നിന്നാണ് ബാക്കിയുള്ള തൊഴിലാളികൾക്ക് രോഗം ബാധിച്ചതെന്നും ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ യശ്വന്ത് ചവാൻ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post