പശ്ചിമ ബംഗാൾ ബിജെപി എംഎൽഎ ദെബേന്ദ്രനാഥ് മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി.ഇക്കാര്യം ചർച്ച ചെയ്യുന്നതിന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ്‍ വർഗിയയും പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് പാർട്ടിയിലെ ഒരു സംഘം ആളുകളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി.
ബിജെപി എംഎൽഎ ആയിരുന്ന ദെബേന്ദ്രനാഥിനെ അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള ബിണ്ഡൽ എന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ ദൂരൂഹതയുണ്ടെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ പ്രാദേശിക നേതാക്കൾ അമിത് ഷായെ സമീപിച്ചത്.












Discussion about this post