ഫേസ്ബുക്കിനോട് അത്ര വലിയ ഇഷ്ടമാണെങ്കില്‍ സൈന്യത്തില്‍ നിന്ന് രാജിവച്ച ശേഷം ഫേസ്ബുക്കില്‍ സജീവമായിക്കൊളൂ. സൈനിക സേവനം നടത്തുന്നവര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്യണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച ലഫ്റ്റനന്റ് കേണല്‍ പി കെ ചൗധരിയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചു.
മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ആണ് സൈനികസേവനം നടത്തുന്നവര്‍ക്കായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള 87 ആപ്‌ളിക്കേഷനുകള്‍ ഫോണുകളില്‍ നിന്ന് ഡീലീറ്റ് ചെയ്യണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. ലഫ്റ്റനന്റ് കേണല്‍ പി കെ ചൗധരി അതിനെതിരേയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ ഒരു സജീവ ഫേസ്ബുക്ക് ഉപഭോക്താവാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ അനേകമാള്‍ക്കാരുമായി അതുവഴിയാണ് താന്‍ ബന്ധപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ അത് ഡിലീറ്റ് ചെയ്യാനുള്ള സേനയുടെ ഉത്തരവ് സ്വാഭാവിക നീതിക്കും ഭരണഘടനയ്ക്കും എതിരാണെന്നും ആയിരുന്നു അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞത്.
ഫേസസ്ബുക്ക് വഴി നിക്ഷിപ്ത താല്‍പ്പര്യമുള്ളവര്‍ സുരക്ഷാ സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും സൈബര്‍ യുദ്ധത്തിനായി അതൊക്കെ ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത് നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് സൈന്യത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയെ അറിയിച്ചു. ബന്ധുമിത്രാദികളെ ബന്ധപ്പെടാന്‍ പരാതിക്കാരന് മറ്റു സൗകര്യങ്ങളായ വാട്‌സാപ്പ്, ട്വിറ്റര്‍, സ്‌കൈപ്പ് തുടങ്ങിയവയൊക്കെ ഉപയോഗിക്കാമെന്നും ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തിലെ സുരക്ഷാ പാളിച്ചകള്‍ കാരണമാണ് അത് സൈന്യത്തില്‍ നിരോധിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ദയവായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിക്കണമെന്നും ഫേസ്ബുക്ക് ഇപ്പോള്‍ ഡിലീറ്റ് ചെയ്താലും പിന്നീട് എപ്പോള്‍ വേണമെങ്കിലും പുതിയ ഒരു അക്കൗണ്ട് തുറക്കാമല്ലോ എന്നും പരാതി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ആരായാലും ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണ്. സുരക്ഷാ കാരണങ്ങളാലാണ് ഈ നിര്‍ദ്ദേശങ്ങളൊക്ക നല്‍കുന്നത്. സുരക്ഷാ സൈനികര്‍ അത് പ്രത്യേകം പാലിക്കണം. സൈന്യത്തില്‍ തുടരണം എങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യണം. അല്ലെങ്കില്‍ രാജിവച്ച് ഫേസ്ബുക്കില്‍ സജീവമായിക്കൊള്ളൂ. ജസ്റ്റിസ് ആശാ മേനോന്‍, രാജീവ് സഹായ് എന്നിവരടങ്ങുന്ന ബഞ്ച് പരാതിക്കാരനോട് പറഞ്ഞു.











Discussion about this post