ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.വൈകീട്ട് 4.30 ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധം ഈ ഉച്ചകോടിയിലൂടെ കൂടുതൽ ശക്തിപ്പെടുമെന്നത് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വ്യവസായ-നിക്ഷേപ-പ്രതിരോധ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.യൂറോപ്യൻ യൂണിയനു വേണ്ടി യൂറോപ്പ്യൻ കൗൺസിലിന്റെ പ്രസിഡന്റായ മൈക്കിളും യൂറോപ്പ്യൻ കമ്മീഷന്റെ പ്രസിഡന്റായ ഉർസുല വോൻ ടെർലെയെനും ഉച്ചകോടിയിൽ പങ്കെടുക്കും.കഴിഞ്ഞ ദിവസം ഇന്ത്യ യൂറോപ്യൻ യൂണിയനുമായി സിവിൽ ന്യൂക്ലിയർ കോർപ്പറേഷൻ കരാറിൽ ഒപ്പു വെച്ചിരുന്നു.












Discussion about this post