വാല്മീകി രാമായണത്തിൽ പ്രതിപാദിക്കുന്ന 139 വൃക്ഷലതാദികളെ ഉൾപ്പെടുത്തി രാമായണ ഉദ്യാനം നിർമിച്ച് ഉത്തരാഖണ്ഡ്.ഉത്തരാഖണ്ഡിലെ വനം വകുപ്പാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.ആറു മാസത്തോളം സമയമെടുത്താണ് രാമായണ ഉദ്യാനം നിർമിച്ചതെന്ന് വനം വകുപ്പ് ഗവേഷണ വിഭാഗത്തിന്റെ മേധാവിയായ സഞ്ജീവ് ചതുർവേദി വ്യക്തമാക്കി.
ശ്രീരാമനുമായി ബന്ധപ്പെട്ട സസ്യങ്ങളെ കണ്ടെത്താൻ ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചെന്നും രാമായണത്തിന്റെ പല സ്ഥലങ്ങളിലായി പ്രതിപാദിക്കുന്ന സസ്യങ്ങളിൽ തൊണ്ണൂറു ശതമാനം സസ്യങ്ങളേയും അതാത് സ്ഥലങ്ങളിൽ നിന്നു തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉത്തരാഖണ്ഡിലുള്ള ഹൽദ്വാനി ബയോഡൈവേഴ്സിറ്റി പാർക്കിലാണ് രാമായണ ഉദ്യാനം നിർമിച്ചിട്ടുള്ളത്.
Discussion about this post