വികാസ് ഡൂബെയുടെ കുറ്റകൃത്യങ്ങൾ മാധ്യമങ്ങളോട് വിവരിച്ച് ഡൂബെക്കെതിരെ പരാതി നൽകിയ രാഹുൽ തിവാരി.രാഹുൽ തിവാരിയെ ഡൂബെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡൂബെ കൊലപ്പെടുത്തിയത്.ജൂൺ 27ന്, മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന രാഹുൽ തിവാരിയെ ഡൂബെയുടെ അനുചരർ ആക്രമിച്ചു.രാഹുലിനെ ക്രൂരമായി മർദ്ദിച്ച ശേഷം, പണവും വാഹനം തട്ടിയെടുത്ത് അവർ കടന്നു കളഞ്ഞു.പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ രാഹുലിനെ, സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയുടെ മുന്നിലിട്ട് ഗുണ്ടാസംഘം വീണ്ടും ക്രൂരമായി മർദ്ദിച്ചു.ഓഫീസറെയും അവർ ഭീഷണിപ്പെടുത്തി. പരാതി നൽകിയതിന്റെ പ്രതികാരമായി തന്നെ കൊല്ലുമെന്ന് ഉറപ്പുണ്ടായിരുന്ന രാഹുൽ തിവാരി കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ നിന്നും മാറിയിരുന്നു.വികാസ് ഡൂബെയെ യു.പി പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി 5 ദിവസങ്ങൾക്കു ശേഷമാണ് സ്വന്തം നാട്ടിലേക്ക് രാഹുൽ തിരികെയെത്തുന്നത്.
ഡൂബെ ഗ്രാമം മുഴുവൻ ഭയപ്പെടുന്ന കൊടുംകുറ്റവാളിയാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.പരാതി നൽകിയപ്പോൾ, അന്വേഷണത്തിനായി ഇറങ്ങിയാൽ പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഡൂബെ ഭീഷണിപ്പെടുത്തിയിരുന്നതായും രാഹുൽ തിവാരി വ്യക്തമാക്കി.ജൂലൈ 10 നാണ് അറുപതോളം കേസുകളിൽ പ്രതിയായ വികാസ് ഡൂബെയെ ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തുന്നത്.
Discussion about this post