ന്യൂഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലഡാക്കിലേക്ക് യാത്ര തിരിച്ചു.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ എന്നിവരും രാജ്നാഥ് സിങ്ങിനെ അനുഗമിക്കും. ഗാൽവാൻ സംഘർഷത്തിന് ശേഷം അതിർത്തിയിലുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് ഈ യാത്ര.
ഇന്ന് ലഡാക്ക് സന്ദർശിക്കുന്ന പ്രതിരോധമന്ത്രി, സൈനികരുമായി യോഗം നടത്തിയ ശേഷം നാളെ ശ്രീനഗറിലേക്ക് തിരിക്കും.ഇരു രാജ്യങ്ങൾക്കിടയിലും സംഘർഷം ലഘൂകരിക്കാനുള്ള കമാൻഡർതല ചർച്ചകൾ തുടരുകയാണ്.












Discussion about this post