വാഷിംഗ്ടൺ: ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിൽ യാത്രവിലക്കേർപ്പെടുത്താൻ നീക്കം നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹോങ്കോംഗ് പ്രക്ഷോഭങ്ങൾക്കെതിരെ ചൈന സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ അമേരിക്ക ശക്തമായി രംഗത്ത് വന്നിരുന്നു. ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ ചുവടു പിടിച്ച് അമേരിക്കയിലും സമാനമായ നീക്കം നടക്കുന്നത് ചൈനയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ഹോങ്കോംഗിന് സ്വയംഭരണാവകാശം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചൈനക്ക് എതിരായ നിലപാടുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം. ഇതിനെതിരെ ചൈന ശക്തമായി രംഗത്ത് വന്നിരുന്നു. വ്യാപാര യുദ്ധത്തിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ശക്തമായ ചൈനാ വിരുദ്ധ നിലപാടാണ് അമേരിക്ക സ്വീകരിച്ചു പോരുന്നത്. ഈ സാഹചര്യത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അമേരിക്ക തയ്യാറെടുക്കുന്നത്.
Discussion about this post