മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. ആഴ്ചപ്പതിപ്പുകളിലെ പ്രിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സംസ്കാരം നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സുധാകര്‍ മംഗളോദയത്തിന്റെ സ്വദേശം.പി പത്മരാജന്റെ കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകര്‍ പി നായര്‍ എന്ന യഥാര്‍ത്ഥ പേരിലാണ് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്.
നാല് സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്. വസന്തസേന, നന്ദിനി ഓപ്പോള്, കളിയൂഞ്ഞാല് എന്നീ സിനിമകളുടെയും കഥ സുധാകര്‍ മംഗളോദയത്തിന്റേതാണ്.
മനോരമ, മംഗളം എന്നീ വാരികകളിലും സുധാകര്‍ മംഗളോദയം എഴുതിയിരുന്നു. ചിറ്റ, ചാരുലത, നീലക്കടമ്പ്, സുമംഗലി, പാദസരം, വെളുത്ത ചെമ്പരത്തി, അവള്, കുടുംബം, നന്ദിനി ഓപ്പോള്, ഇവള് നന്ദനയുടെ മകള്‍, താലി എന്നിവയാണ് സുധാകര്‍ മംഗളോദയത്തിന്റെ പ്രധാന രചനകള്‍.
Discussion about this post