കനൗജ് : ആഗ്ര- ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തിൽ ആറുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നു പുലർച്ചെ അഞ്ചേ കാലിനാണ് സംഭവം.ബിഹാറിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന ബസ് എസ്.യു.വിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന 40 പേരിൽ 20 പേർക്കും പരിക്കേറ്റിട്ടുണ്ട്.അഞ്ചു പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്ന് കനൗജ് പോലീസ് സൂപ്രണ്ട് അമരേന്ദ്ര സിംഗ് വെളിപ്പെടുത്തി.പരിക്കേറ്റ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post