തിരുവനന്തപുരം: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍. എഎ റഹീം ഉള്‍പ്പെടെയുള്ള ആറു പേരോടാണ് നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുളള ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വരുന്നവരുടെ പേരു വിവരങ്ങള്‍ കുറിച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് ആളുകള്‍ മാ്ത്രമാണ് ഓഫീസില്‍ എത്തിയതെന്നാണ് എ എ റഹീം വിശദീകരിക്കുന്നത്. റഹീം ഉൾപ്പെടെയുള്ളവർക്ക് കൊറോണ പരിശോധന നടത്തും.
Discussion about this post