രാഷ്ട്രീയത്തിൽ ശത്രുക്കളോ മിത്രങ്ങളോയില്ലെന്ന് ഭാരതീയ ട്രൈബൽ പാർട്ടി. കോൺഗ്രസിന്റെ രാജസ്ഥാനിലെ സഖ്യകക്ഷിയായ ബിടിപിയുടെ ഈ നിലപാട് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്നത് ആരായാലും അവരോടൊപ്പം നിൽക്കുമെന്നാണ് ബിടിപി അദ്ധ്യക്ഷനായ മഹേഷ് വാസവയുടെ പ്രസ്താവന.
ഭാരതീയ ട്രൈബൽ പാർട്ടിയുടെ സ്ഥാപകനായ ചോട്ടുഭായിയുടെ മകനാണ് മഹേഷ് വാസവ.രാജസ്ഥാനിൽ ഭാരതീയ ട്രൈബൽ പാർട്ടിക്ക് രണ്ടു എംഎൽഎമാരാണുള്ളത്. മഹേഷ് വാസവയുടെ ഈ പ്രസ്താവന പാർട്ടി ആരെയാണ് പിന്തുണയ്ക്കാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ആശയകുഴപ്പം സൃഷിക്കുന്നുണ്ടെന്ന് മാത്രമല്ല ഈ നിലപാട് ബിജെപിയ്ക്കു പ്രതീക്ഷ നൽകുകയും ചെയ്യുന്നുണ്ട്.ഇന്ത്യൻ ഭരണഘടനയുടെ 5-ആം ഷെഡ്യൂളിലുൾപ്പെടുന്നവർക്ക് ജോലി, വിദ്യാഭ്യാസം എന്നിവയെല്ലാം നൽകണമെന്നതാണ് ബിടിപിയുടെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടത്.
Discussion about this post