ചെന്നൈ : കറുപ്പർ കൂട്ടത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം കനക്കുന്നു.സ്കന്ദ ഷഷ്ടി കവചത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കറുപ്പർ കൂട്ടമെന്ന നിരീശ്വരവാദികളുടെ യൂട്യൂബ് ചാനലിനെതിരെ സിനിമാ മേഖലയിലെ പ്രമുഖർ രംഗത്ത്. വംശീയവൽക്കരിച്ചു കൊണ്ടും മതത്തെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടുമുള്ള പ്രവർത്തികളെ തള്ളിപ്പറയുന്നുവെന്ന് കമലഹാസൻ പറഞ്ഞപ്പോൾ, ചെറുപ്പകാലം മുതൽ കേട്ടു വളരുന്ന കീർത്തനത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നത് ക്ഷമിക്കാൻ സാധിക്കില്ലെന്ന് രാഘവ ലോറൻസും വ്യക്തമാക്കിയിരുന്നു.
ചാനലിന്റെ പേരെടുത്തു പറയാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിരീശ്വരവാദം എന്ന പേരിൽ ഒരു മതത്തെ അപമാനിച്ച വിഡ്ഢികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നു പ്രഖ്യാപിച്ച് നടൻ പ്രസന്നയും മുന്നിട്ടിറങ്ങിയിരുന്നു.പ്രശസ്ത നടി കസ്തൂരിയും സംവിധായകൻ ഗൗരവവും ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് കറുപ്പർ കൂട്ടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.










Discussion about this post