അയോധ്യ : രാമക്ഷേത്രം നിർമ്മാണത്തിന്റെ ഭൂമി പൂജയുടെ ചടങ്ങിൽ 250 പേർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്.ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ക്ഷേത്രത്തിന്റെ ഭൂമിപൂജ.കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശിലെ മന്ത്രിമാരും, രാഷ്ട്രീയ സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷദ് എന്നീ സംഘടനകളിലെ ഉന്നതരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.കാലത്ത് 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രധാനമന്ത്രി അയോധ്യയിൽ ഉണ്ടാകുമെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്.സുപ്രീംകോടതി നിർദേശിച്ച പ്രകാരമുള്ള തീയതികളിലാണ് ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ഭൂമി പൂജ നിർവഹിക്കുന്നത്.
Discussion about this post