കർക്കിടക വാവിൽ പിതൃക്കളുടെ ആത്മാക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്തി സംവിധായകൻ അലി അക്ബർ.തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം പരാമർശിച്ചു കൊണ്ട് അദ്ദേഹം ചിത്രങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. മാപ്പിള കലാപത്തിൽ കൊലചെയ്യപ്പെട്ട പിതൃക്കൾക്ക് ബലിയർപ്പിക്കണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് അലി അക്ബറിൻ്റെ ബലിതർപ്പണമെന്നും വിലിയിരുത്തപ്പെടുന്നു.
പോസ്റ്റ് പൂർണ്ണരൂപത്തിൽ…
ഇന്ന് പിതൃ ബലി, നാം പറയാൻ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവർക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവൽ കൂടൽ, പിതൃക്കൾക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, നാം കല്പ്പിച്ചു നല്കിയതാണെല്ലാം,ഞാൻ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നിൽക്കുമ്പോൾ ഇന്നലെകളെ കുറിച്ചൊരു ഓർമ്മ പുതുക്കലും നന്ദി പറയലും…… കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു… കുഴികളിൽ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു… അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ…. നല്ലത് വരട്ടെ പൂർവ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം. കർമ്മത്തിൽ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി.
Discussion about this post