ബംഗളുരു : തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ് ഐശ്വര്യ.താനുമായി സമ്പർക്കം പുലർത്തിയവരോടെല്ലാം ക്വാറന്റൈനിൽ പോവാനും താരം നിർദേശിച്ചിട്ടുണ്ട്.
നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഐശ്വര്യയ്ക്കില്ല.അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post