ലഖ്‌നൗ: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്‍. ശ്വാസകോശ പ്രശ്‌നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായത്.അദ്ദേഹത്തിന്റെ മകന്‍ അശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.
യു.പി രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ ലാല്‍ജി ടണ്ഠന്‍ ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കല്യാണ്‍ സിങ്, മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്.20032007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു. 2009ല്‍ ലഖ്‌നൗവില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അശുതോഷ് ടണ്ഠന്‍ അടക്കം മൂന്ന് മക്കളാണുള്ളത്.
Discussion about this post