ധാനിയഖാലി: ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ ആയിഷ ജെന്നത്ത് മോഹന എന്ന പെണ്‍കുട്ടി തങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്ന പ്രജ്ഞാ ദേവനാഥ് ആണെന്നറിഞ്ഞ ഞെട്ടിലിലാണ് ബംഗാളിലെ ധാനിയാവാലിയിലെ നാട്ടുകാര്‍. വെള്ളിയാഴ്ച ആയിഷാ ജന്നത്ത് മോഹനയെ ധാക്കയില്‍ വച്ച് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.ജമാഅത്-ഉല്‍മുജാഹിദ്ദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകയാണ് ആയിഷയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നാല് വാര്‍ഷം മുമ്പ് തലമുടി വൃത്തിയായി കെട്ടിയിട്ട്, അ.ല്‍വാസികളെ അഭിവാദ്യം ചെയ്ത് സൈക്കിളില്‍ കോളേജിലേക്ക് പോകുന്ന പ്രജ്ഞയെ ഗ്രാമവാസികള്‍ക്ക് ഓര്‍മ്മയുണ്ട്. പാവമായിരുന്നു അവള്‍ എന്നാണ് അവര്‍ പറയുന്നത്. ധാനിയഖാലിയിലെ ആളുകള്‍ പ്രജ്ഞാ ദെബ്‌നാഥിനെ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്.
2016 ലെ ദുര്‍ഗാ പൂജയ്ക്ക് ഒരു ദിവസം മുമ്പ് പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഈ ചെറിയ പട്ടണത്തില്‍ നിന്ന് പ്രജ്ഞ ഇറങ്ങിപ്പോയി.
‘അത് സെപ്റ്റംബര്‍ 25, 2016 ആയിരുന്നു. അവള്‍ രാവിലെ പുറത്തിറങ്ങി, അത് പതിവായിരുന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങള്‍ അവളെ വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. ഞങ്ങള്‍ എല്ലായിടത്തും തിരഞ്ഞു, പക്ഷേ അവളെകണ്ടെത്തനായില്ല. ഒടുവില്‍ ഞങ്ങള്‍ പോലീസില്‍ പോയി പരാതി നല്‍കിയതായി അമ്മ ഗീത പി.ടി.ഐയോട് പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം, മകളില്‍ നിന്ന് ഒരു കോള്‍ ലഭിച്ചുവെന്ന് ഗീത പറഞ്ഞു. ‘ഉച്ചയോടെ പ്രജ്ഞ എന്നെ വിളിച്ച് താന്‍ ബംഗ്ലാദേശിലാണെന്നും ഇസ്ലാം സ്വീകരിച്ചുവെന്നും എന്നോട് പറഞ്ഞു, ഇപ്പോള്‍ 25 വയായി കാണും അവള്‍ക്ക്, ൃകാണാതായപ്പോള്‍ ധാനിയഖാലി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. വളരെ കുറച്ച് കൂട്ടുകാരെ അവള്‍ക്ക് ഉണ്ടായിരുന്നുള്ളു. പൊതുവെ നാണംകുണുങ്ങിയായിരുന്നു, അവള്‍ ഒരു തീവ്രവാദിയാകാമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ൃഅയല്‍ക്കാര്‍ പറഞ്ഞു.
പാവം പെണ്‍കുട്ടിയായിരുന്നു അവള്‍, റോഡില്‍ ആളുകളെ കണ്ടുമുട്ടുമ്പോള്‍ എപ്പോഴും പുഞ്ചിരിക്കുമായിരുന്നു,’ അയല്‍വാസിയായ സുശീല്‍ ബേര പറഞ്ഞു.
എല്ലാ ദിവസവും രാവിലെ മകള്‍ കോളേജിലേക്ക് ഒരു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഉച്ചയോടെ മടങ്ങുമെന്നും ഗീത പറഞ്ഞു. പെരുമാറ്റത്തില്‍ അസാധാരണമായ ഒന്നും തന്നെയില്ല.ൃഅച്ഛന്‍ ദൈനംദിന കൂലിത്തൊഴിലാളിയാണ്.’അവള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല,അവള്‍ തികച്ചും സാധാരണക്കാരിയായിരുന്നു,’ അമ്മ പറഞ്ഞു.
പൊലീസിന്റെ ഭീകര വിരുദ്ധ യൂണിറ്റാണ് പ്രജ്ഞയെ അറസ്റ്റ് ചെയ്തത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. അവളെ ഇനി തങ്ങള്‍ക്ക് കാണണ്ടായെന്നും, നിയമപ്രകാരം അവള്‍ക്ക് ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കണമെന്നും അമ്മ ഗീത വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. മതം മാറ്റി യുവതികളെ ഭീകരവ്രര്‍ത്തനത്തിന് ഉപയോഗിക്കുന്ന സംഘമാണ് ിതിന് പിന്നിലെന്ന് ചിലര്‍ ആരോപിച്ചു. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.












Discussion about this post