തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിക്കാനിടയായ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്കർ ആണെന്നും, നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ.ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഫോറൻസിക് പരിശോധനയിൽ കാറോടിച്ചിരുന്നത് അർജുൻ ആണെന്നാണ് തെളിഞ്ഞത്. ബാലഭാസ്കർ ആ സമയത്ത് പിൻസീറ്റിലായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. അർജുന കാറോടിച്ചത് എന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യയും മൊഴി നൽകിയിരുന്നത്.
Discussion about this post